കൂരോപ്പടയിൽ ബിജെപി സമരം ഇന്ന്
1377620
Monday, December 11, 2023 2:46 AM IST
കൂരോപ്പട: പഞ്ചായത്ത് പടിക്കൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്ക്കെതിരേ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ 10ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്യും. ബിജെപി കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് താഴത്ത് അധ്യക്ഷത വഹിക്കും. അയർക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ്, മണ്ഡലം ജനറൽ സെക്രട്ടറി സി.ജി. ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും.
ജലമിഷൻ പദ്ധതി നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക, നവകേരള സദസിന്റെ പേരിൽ ഉദ്യോഗസ്ഥരെ മാറ്റി നിർത്തി ജനങ്ങളെ വലയ്ക്കുന്നത് അവസാനിപ്പിക്കുക, ഡിസംബർ ആയിട്ടും ഇഴഞ്ഞുനീങ്ങുന്ന പഞ്ചായത്തിലെ പദ്ധതി നടത്തിപ്പുകൾ ത്വരിതഗതിയിലാക്കുക, പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, വഴിവിളക്കുകൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.