അഖില മലങ്കര ക്വിസ് മത്സര ജേതാക്കൾ
1377619
Monday, December 11, 2023 2:46 AM IST
കുമരകം: കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിൽ നടന്ന 27 -ാമത് മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള അഖില മലങ്കര ക്വിസ് മത്സരത്തിൽ അങ്കമാലി ഭദ്രാസനത്തിലെ കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ കെ.വി. എൽദാേയും ലതാ എൽദോസും ഒന്നാം സ്ഥാനവും മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും കരസ്ഥമാക്കി.
കണ്ടനാട് ഭദ്രാസനത്തിലെ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ- ലെസി കെ. സിബിനും എൽസമ്മ ജോർജും രണ്ടാം സ്ഥാനവും വാലയിൽ മത്തായി കത്തനാർ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും നേടി. അങ്കമാലി ഭദ്രാസനത്തിലെ നായിത്തോട് സെന്റ് ജോൺസ് ചാപ്പലിലെ ഷീബ ലൈജുവും അലൻ ജോ ബേബിയും അടങ്ങിയ ടീമിനാണ് മൂന്നാം സ്ഥാനം.
ഇവർ യൂത്ത് അസോസിയേഷൻ എവർറോളിംഗ് ട്രോഫിയും കാഷ് അവാർഡും നേടി. ഫാ. ബെനറ്റ് കുര്യാക്കോസായിരുന്നു ക്വിസ് മാസ്റ്റർ.