സംരക്ഷണഭിത്തി തകർന്ന റാേഡിൽ ജീപ്പ് അപകടം
1377618
Monday, December 11, 2023 2:46 AM IST
കുമരകം: കുമരകം ബോട്ടുജെട്ടി - വേമ്പനാട്ടു കായൽ റോഡിൽ ജീപ്പ് അപകടത്തിൽപ്പെട്ടു. സംരക്ഷണ ഭിത്തി തകർന്ന റോഡിൽ ജീപ്പ് തോട്ടിലേക്ക് വീഴാൻ തുടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.
കുമരകം ബോട്ടുജെട്ടിയാേട് ചേർന്ന ഭാഗത്തെ കൽക്കെട്ട് തകർന്നിട്ട് നാളേറെയായി. ജെട്ടിയിലെത്തുന്നവർക്കും സവാരിക്കെത്തുന്നവർക്കും അപകടക്കെണിയായി മാറിയിരിക്കുകയാണ് ഈ റോഡ്. തോട്ടിലേക്ക് തെന്നി മറിയാറായ ജീപ്പ് നാട്ടുകാരുടെ പരിശ്രമത്താലാണ് രക്ഷപ്പെടുത്തിയത്.