പ്രതിഷേധ ധർണ നാളെ
1377616
Monday, December 11, 2023 2:46 AM IST
കുമരകം: കോണത്താറ്റ് പാലത്തിന്റെ നിർമാണം നീളുന്നതിലും പ്രവേശന പാതയുടെ ജോലികൾ തുടങ്ങാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ ധർണ നടത്തും.
രാവിലെ 10ന് കോണത്താറ്റ് പാലത്തിനു സമീപം നടത്തുന്ന ധർണ രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും. മണ്ഡലം പ്രസിഡന്റ് വി.എസ്. പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.