നവ കേരള സദസ് നാളെ പാലായിൽ
1377434
Sunday, December 10, 2023 11:10 PM IST
പാലാ: നവകേരള സദസിനായുള്ള ഒരുക്കങ്ങള്‍ പാലായില്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ വകുപ്പുകള്‍ ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കി.
നാളെ വൈകുന്നേരം അഞ്ചിനാണ് നഗരസഭാ സ്റ്റേഡിയത്തില്‍ നവകേരള സദസ് നടക്കുന്നത്.ഇതിനായി 26000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള പന്തല്‍ ഒരുങ്ങി കഴിഞ്ഞു. 10000 പേരെ ഉള്‍ക്കൊള്ളാവുന്ന സജ്ജീകരണങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്.
നിവേദനങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ സ്വീകരിക്കും. ഇതിനായി 25 കൗണ്ടറുകള്‍ ക്രമീകരിച്ചു കഴിഞ്ഞു. സ്ത്രീകള്‍, വയോജനങ്ങള്‍, അംഗപരിമിതര്‍ എന്നിവര്‍ക്കായി പ്രത്യേകം കൗണ്ടറുകളും ഇരിപ്പിട സ്വകര്യങ്ങളും ഉണ്ടാകും. നിവേദനങ്ങളും പരാതികളും തയ്യാറാക്കി നല്‍കുന്നതിന് എല്ലാ പഞ്ചായത്തുകളിലും ഹെല്പ് ഡസ്കുകളും ആരംഭിച്ചിട്ടുണ്ട്.
നാലു മുതല്‍ വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.ഒരോ ബൂത്തുകളില്‍ നിന്നും എത്തുന്നതിനും തിരികെ പോകുന്നതിനും പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പ് വൈദ്യസഹായ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന ഏവര്‍ക്കും ലഘുഭക്ഷണവും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.
വിളമ്പര ജാഥ ഇന്ന്
പാലാ: നവകേരള സദസിനു മുന്നോടിയായി പാലാ നഗരസഭ സംഘടിപ്പിക്കുന്ന വിളംബര ജാഥ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കും.
തോമസ് ചാഴികാടന് എം പി റാലി ഫ്ലാഗ് ഓഫ് ചെയ്യും. പാലാ നഗരസഭാധ്യക്ഷ ജോസിന് ബിനോ, പാലാ ആര് ഡി ഒ പി.ജി രാജേന്ദ്രബാബു, മുനിസിപ്പല്‍ കൗണ്‍സിലർമാർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കന്മാര് എന്നിവര്‍ നേത്യത്വം നല്കുന്ന റാലിയില്‍ അംഗന്‍വാടി പ്രവര്‍ത്തകർ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, മുനിസിപ്പല്‍ ജീവനക്കാർ, അങ്കണവാടി ജീവനക്കാർ, ഗവണ്മെന്റ് ജിവനക്കാര്‍, പൊതു പ്രവര്‍ത്തകര്‍, വിവിധ കോളേജിലെ എന്‍.സി.സി, എന്‍.എസ്.എസ് കേഡറ്റുകള്‍, വിവിധ ആശുപത്രി ജീവനക്കാര്‍, റെസിഡന്‍സ് ആസോസിയേഷന്, സ്വശ്രയ സംഘങ്ങള്‍, വ്യാപ്യാരി വ്യവസായി പ്രതിനിധിധികള്‍, ഹോട്ടല്‍ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്, നഴ്സിംഗ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ജാഥയില്‍ പങ്കെടുക്കം.
വിളംബര ജാഥയില്‍ വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, ടൂ വീലര്‍ റാലി എന്നിവ റാലിയോടപ്പം ഉണ്ടാവുമെന്ന് നഗരസഭാധ്യക്ഷയും നവകേരള സദസിന്റെ മുന്‍സിപ്പല്‍ തല ചെയര്‍പേഴ്സണുമായ ജോസിന് ബിനോ, പ്രചാരണ സമിതി ചെയര്മാന് സാവിയോ കാവുകാട്ട് എന്നിവര്‍ അറിയിച്ചു.
സംഘാടക സമിതി യോഗത്തില്‍ ഷാര്‍ളി മാത്യു, ബിജു പാലൂപടവന്‍, ജയ്സണ്‍ മാന്തോട്ടം, ബി.മജ്ജിത് എന്നിവര്‍ പങ്കെടുത്തു.