അമ്മമാരും ഇനി ഹൈടെക്
1377433
Sunday, December 10, 2023 11:10 PM IST
മരങ്ങാട്ടുപിള്ളി: ആധുനിക ലോകത്തില്‍ തങ്ങളുടെ അമ്മമാരെയും ഹൈടെക് ആക്കി മാറ്റാന്‍ മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്ക്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ ടെക്കി - അമ്മ എന്ന പേരില്‍ പരിശീലന പദ്ധതി ആരംഭിച്ചു.
കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങള്‍ മുതല്‍ വിവിധ കംപ്യൂട്ടർ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുകയും ഉപയോഗിക്കാന്‍ പരിശീലിപ്പിക്കുകയുമാണ് ലക്ഷ്യം. കുട്ടി അധ്യാപകരുടെ മുമ്പില്‍ അമ്മമാര്‍ വിദ്യാര്‍ഥികളായി മാറിയത് കൗതുക കാഴ്ചയായി. ആദ്യ ബാച്ചില്‍ പരിശീലനത്തിനെത്തിയ അമ്മമാര്‍ സംതൃപ്തിയോടെയാണ് മടങ്ങിയത്.
ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയിലും പരിശീലനം നല്കി. പരിശീലന പദ്ധതിക്ക് ഹെഡ് മാസ്റ്റര്‍ സി.എ. സണ്ണി, കൈറ്റ് മാസ്റ്റര്‍മാരായ ഇ.ജെ. ജെയിംസ്, സില്‍ബി ആന്റോ എന്നിവര്‍ നേതൃത്വം നല്കി. പിടിഎ യുടെ സഹകരണത്തോടെ പരിശീലനം തുടരുവാനാണ് ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളുടെ തീരുമാനം.