ഉഴവൂർ ബ്ലോക്ക് പഞ്ചാ. പ്രസിഡന്റ് പി.സി. കുര്യന് അനുമോദനം
1377431
Sunday, December 10, 2023 11:10 PM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.സി. കുര്യനെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും യോഗം ചേർന്ന് അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഡോ. സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്റ്് പ്രഫ. ലോപ്പസ് മാത്യു, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, തോമസ് ടി. കീപ്പുറം, പി.വി. സുനിൽ, കെ. ജയകൃഷ്ണൻ, നിർമ്മല ജിമ്മി, പി.എം. മാത്യു, ജോസ് പുത്തൻകാലാ തുടങ്ങിയവർ പ്രസംഗിച്ചു.
13 അംഗ ഭരണസമിതിയിൽ പ്രതിപക്ഷത്തെ രണ്ട് അംഗങ്ങൾ വിട്ടുനിന്നു. തുടർന്ന് പി.സി കുര്യനെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.
ഭരണപക്ഷമായ ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് പ്രസിഡന്റായിരുന്ന ജോൺസൺ പുളിക്കീൽ രാജിവച്ചതോടെയാണ് പ്രസിഡന്റ്് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ ഭരണസമിതിയിലെ മൂന്നാമത്തെ പ്രസിഡന്റാണ് പി.സി. കുര്യൻ.