വളരുന്ന വർഗീയചിന്തകൾ നാടിനാപത്ത്: പ്രഫ. ലോപ്പസ് മാത്യു
1377413
Sunday, December 10, 2023 10:36 PM IST
പാലാ: വർഗീയതയെ ശരിയായി തടഞ്ഞുനിർത്തിയാൽ മാത്രമേ ജനാധിപത്യത്തിന് പൂർണമായി വിജയിക്കാൻ സാധിക്കുകയുള്ളുവെന്നും പ്രഫ.ലോപ്പസ് മാത്യു. കേരള ഹയർസെക്കൻഡറി ടീച്ചേഴ്സ് ഫ്രണ്ടിന്റെ മധ്യമേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജില്ലാ എൽഡിഎഫ് കൺവീനർ.
കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഡോ. നോയൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. സാജു മാന്തോട്ടം, ടോബിൻ കെ. അലക്സ്, ജോർജുകുട്ടി ജേക്കബ്, ബോസ്മോൻ ജോസഫ്, റോയ് ഫിലിപ്പ്, ടോബി തൈപ്പറമ്പിൽ, റെജി തോമസ്, സിനോബി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.