അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1377385
Sunday, December 10, 2023 10:22 PM IST
എരുമേലി: ജോലി കഴിഞ്ഞു വീട്ടിലേക്കു ബൈക്കിൽ പോകുന്ന വഴിയിൽ വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കൂട്ടുതറ ഓലക്കുളം കുളമാന്‍കുഴി കെ.ജെ. ചാക്കോയുടെ മകന് കെ.സി. ലിബിന് (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 നു എരുമേലി - മുക്കൂട്ടുതറ റോഡിൽ മണിപ്പുഴ തൂങ്കുഴിപ്പടിയിലായിരുന്നു അപകടം. വെച്ചൂച്ചിറയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നു ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
റോഡരികിൽ അബോധാവസ്ഥയില്‍ കിടന്ന ലിബിനെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് എരുമേലി സർക്കാർ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് 12ന് വെണ്‍കുറിഞ്ഞി ആംഗ്ലിക്കന്‍ സഭ സെമിത്തേരിയില്‍ നടക്കും. ഭാര്യ: ആര്യ. എട്ട് മാസം പ്രായമുള്ള മകളുണ്ട്.
ഇടിച്ച വാഹനം കണ്ടെത്താൻ സമീപ പ്രദേശത്തെ സിസി കാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എരുമേലി പോലീസ് അറിയിച്ചു.