ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു
1377336
Sunday, December 10, 2023 4:09 AM IST
കടുത്തുരുത്തി: ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കുറുപ്പന്തറ ഇരവിമംഗലം കാരിവേലില്‍ ബെന്നി മാത്യുവിന്റെ മകള്‍ അതിഥി ബെന്നി (22) യാണു മരിച്ചത്.
ഗോകുലം മെഡിക്കല്‍ കോളജില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ അതിഥി ഈ മാസം രണ്ടിനു വൈകുന്നേരമാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു മരണം. അമ്മ: ഫിലോമിന. സഹോദരങ്ങള്‍: അനഖ ബെന്നി, അമീഷ് മാത്യു ബെന്നി. സംസ്കാരം ഇന്ന് 4.30ന് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയില്‍.