എന്‍ഡിഎയുമായി ചേര്‍ന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കും: കേരള ജനപക്ഷം
1377335
Sunday, December 10, 2023 4:09 AM IST
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുമായി ചേര്‍ന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കേരള ജനപക്ഷം. ഇന്നലെ കോട്ടയത്തു ചേര്‍ന്ന ജനപക്ഷം സെക്കുലര്‍ സംസ്ഥാന കമ്മിറ്റിയാണ് ബിജെപി മുന്നണിയുടെ ഭാഗമാകാന്‍ തീരുമാനിച്ചത്.
എന്‍ഡിഎ നേതൃത്വവുമായി ഇതുസംബന്ധിച്ചു ചര്‍ച്ച നടത്താന്‍ ചെയര്മാന് പി.സി. ജോര്‍ജ്, നേതാക്കളായ ഇ.കെ. ഹസന് കുട്ടി, ജോര്‍ജ് ജോസഫ് കാക്കനാട്ട്, എം.എസ്. നിഷ, പി.വി. വര്‍ഗീസ് എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. കഴിഞ്ഞ കുറെ നാളുകളായി ബിജെപി നേതൃത്വമായി പി.സി. ജോര്‍ജും പാര്‍ട്ടിയും അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിവരുകയായിരുന്നു.
എന്‍ഡിഎ മുന്നണിയില്‍ അംഗമായി പൂഞ്ഞാര്‍ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭ സീറ്റ് പാര്‍ട്ടിക്ക് നേടിയെടുക്കണമെന്നാണ് ജനപക്ഷ യോഗത്തില്‍ പൊതുവായി ഉയര്‍ന്ന തീരുമാനം.