സാമൂഹ്യസുരക്ഷ ഉറപ്പാക്കാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
1377334
Sunday, December 10, 2023 4:09 AM IST
കോട്ടയം: സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി കോട്ടയം ദർശന കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ജോർജ് ജെ. ഇട്ടൻകുളങ്ങര, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ എന്നിവർ പ്രസഗിച്ചു.
വിവിധ കോളജുകളിലെ വിദ്യാർഥികൾ പ്രബന്ധാവതരണം നടത്തി. റവ.ഡോ. തോമസ് വടക്കേൽ മോഡേറ്ററായിരുന്നു. ദിയ ഫിലിപ്പ്, ഡോ.പി.ജെ. ജയ, ഡോ. നീതു വീണാ വർക്കി എന്നിവർ പ്രസംഗിച്ചു.