അയല്‍വാസികള്‍ തമ്മിൽ സംഘർഷം: ഇരുകൂട്ടർക്കുമെതിരേ കേസ്
1377327
Sunday, December 10, 2023 3:46 AM IST
മണിമല: അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. വെള്ളാവൂര്‍ പൊട്ടുകുളം രാമറ്റം വട്ടക്കാവില്‍ ബിജുമോന് (40), ഇയാളുടെ പിതാവായ വി.എം. ജോസ് (61), പൊട്ടുകുളം മരോട്ടിക്കല്‍ എം.ടി. രാജീവ് (39), ഇയാളുടെ സഹോദരന് എം.ടി. സജീവ് (29), പൊട്ടുകുളം മരോട്ടിക്കല്‍ ഗോപാലന് (60), ഇയാളുടെ മകനായ ആദര്‍ശ് (27), വെള്ളാവൂര്‍ പൊട്ടുകുളം ചെളിക്കുഴിയില്‍ ടി. മഹേഷ് (54), ഇയാളുടെ മകന് ഷാന്‍ (26) എന്നിവരെയാണു മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
മഹേഷും അയല്‍വാസികളായ ബിജുമോനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഏഴിനു രാത്രി 9.30നു വെള്ളാവൂര്‍ മേപ്രാല്പടി ഭാഗത്തു മഹേഷും ഇയാളുടെ മകന് ഷാനും ബൈക്കിലെത്തിയ സമയം ബിജുമോനും സംഘവും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്നു സംഘര്‍ഷമുണ്ടാകുകയുമായിരുന്നു.
ചുറ്റിക, കല്ല്, ഹെല്‍മറ്റ് എന്നിവ ഉപയോഗിച്ച് ഇരുകൂട്ടരും പരസ്പരം ആക്രമിച്ചു. സംഭവത്തിൽ മണിമല പോലീസ് കേസെടുക്കുകയും ഇരുകൂട്ടരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.