മട വീണ പാടശേഖരത്തിനു നഷ്ടപരിഹാരം നല്‍കണം
1377325
Sunday, December 10, 2023 3:46 AM IST
ചങ്ങനാശേരി: മട വീണ ആഞ്ഞിലിക്കുഴി പാടശേഖരത്തിനുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കുന്നതിന് നടപടിയുണ്ടാകണമെന്ന് നെല്‍കര്‍ഷക സംരക്ഷണ സമിതി ചങ്ങനാശേരി മേഖലാ യോഗം ആവശ്യപ്പെട്ടു. കര്‍ഷകര്‍ കടമെടുത്താണ് മടകുത്തിയതെന്നും എത്രയും വേഗം ആവശ്യമായ പണം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കണ്‍വീനര്‍ സന്തോഷ് പറമ്പിശേരിയുടെ അധ്യക്ഷതയില്‍ സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, വൈസ് പ്രസിഡന്റ് എം.ബി. മോഹനന്, കോഓര്‍ഡിനേറ്റര്‍ അനിയന്‍കുഞ്ഞ്, കണ്‍വീനര്‍ ജയന് തോട്ടാശേരി, ഓമനക്കുട്ടന്, ബൈജു കെ. ജോഷി ചെന്നിത്തല, ജോജന്‍ എന്നിവര്‍ പ്രസംഗിച്ചു.