കുട്ടികളുടെ കാന്‍സര്‍ ചികിത്സയ്ക്ക് ലയണ്‍സ് റോയലിന്റെ കേക്ക്
1377324
Sunday, December 10, 2023 3:46 AM IST
കുറുമ്പനാടം: ലയണ്‍സ് ക്ലബ് ഓഫ് ചങ്ങനാശേരി റോയല്‍ ക്രിസ്മസിനോടനുബന്ധിച്ചു കേക്ക് നിര്‍മിച്ചു വിതരണം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്ട് 318 ബി ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ആര്. വെങ്കിടാചലം ഉദ്ഘാടനം ചെയ്തു.
കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളി വികാരി റവ.ഡോ. ജോബി കറുകപ്പറമ്പില്‍, നെടുംകുന്നം മദര്‍ തെരേസ കെയര്‍ ഹോം ഡയറക്ടര്‍ ഫാ. ജയിംസ് പഴയമഠം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇവിടെ മിക്സ് ചെയ്ത കേക്കുകള്‍ ബേക്കറിയുടെ സഹായത്തോടെ വിപണനം നടത്തി. ഇതില്‍നിന്നുള്ള ലാഭം കുട്ടികളുടെ കാന്‍സര്‍ പ്രോജക്ടിനായി ഉപയോഗിക്കും.
ആഘോഷങ്ങള്‍ക്ക് കരുണയുടെ ഒരു മുഖം കൂടി നല്‍കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യമെന്ന് ഭാരവാഹികളായ ഷാജി വര്‍ഗീസ്, ബിജു തോമസ്, കെ.പി. ചാണ്ടി, ജേക്കബ് തോമസ് എന്നിവര്‍ പറഞ്ഞു.