താലൂക്ക് റസിഡന്റസ് വെല്‍ഫെയര്‍ അസോ. പ്രഫ. ആനന്ദക്കുട്ടനെയും സഹധര്‍മിണിയെയും ആദരിച്ചു
1377323
Sunday, December 10, 2023 3:46 AM IST
ചങ്ങനാശേരി: താലൂക്ക് റസിഡന്റ്സ് വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന് പ്രതിമാസയോഗം നടന്നു. വൈസ് പ്രസിഡന്റ് ജോസഫ് കൈനിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണപിള്ള, പ്രസിഡന്റ് അഡ്വ. മധുരാജ്, സെക്രട്ടറി കെ.ജെ. കൊച്ചുമോന്, കുര്യാക്കോസ് കൈലാത്ത്, എം.എസ്. അലി റാവുത്തര്‍, മജീദ്ഖാന്, ഇന്ദിരദേവി ടീച്ചര്‍, എ. ലക്ഷ്മണന് എന്നിവര്‍ പ്രസംഗിച്ചു. 35 ദിവസം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങള്‍ കാറില്‍ സഞ്ചരിച്ചു തിരിച്ചെത്തിയ പ്രഫ. എസ്. ആനന്ദക്കുട്ടനും സഹധര്മിണിക്കും വരവേല്‍പ്പ് നല്കി.
എസ്ബി കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന നവകേരള സദസില്‍ താലൂക്ക് റസിഡന്റ്സ് വെല്‍ഫെയര്‍ ആന്‍ഡ് ചാരിറ്റബിള്‍ അസോസിയേഷന് പൊതുജനസഹായം ഉറപ്പാക്കുവാന്‍ ഹെല്‍പ്പ് ഡെസ്ക് സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.