നവകേരള സദസ്: അവലോകന യോഗം ചേര്‍ന്നു
1377322
Sunday, December 10, 2023 3:46 AM IST
ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനോടനുബന്ധിച്ച് ചങ്ങനാശേരി മണ്ഡലത്തില്‍ അവലോകന യോഗം ചേര്‍ന്നു. ചങ്ങനാശേരി റവന്യു ടവറില്‍ ചേര്‍ന്ന യോഗത്തില്‍ നവകേരള സദസ് മണ്ഡലം ചെയര്മാന് ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഗതാഗത സംവിധാനം, മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍, വേദിയിലെ സജ്ജീകരണങ്ങള്‍, കുടിവെള്ള സൗകര്യം, പരാതിപരിഹാര കൗണ്ടറുകളുടെ സജ്ജീകരണം എന്നിവ വിലയിരുത്തി. യോഗത്തില്‍ ചങ്ങനാശേരി നഗരസഭാ ചെയര്മാന് ബീന ജോബി, നവകേരള സദസ് ചങ്ങനാശേരി മണ്ഡലം സംഘാടകസമിതി കണ്‍വീനര്‍ ഡെപ്യൂട്ടി കളക്ടര്‍ സോളി ആന്റണി, ചങ്ങനാശേരി തഹസില്‍ദാര്‍ ടി.ഐ. വിജയസേനന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എ.വി. റസല്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, സംഘാടകസമിതി അംഗങ്ങള്‍, വിവിധ സബ് കമ്മിറ്റി ചെയര്മാന്മാർ എന്നിവര്‍ പങ്കെടുത്തു.