ക​രൂ​ര്‍:​പ​ഞ്ചാ​യ​ത്തി​ല്‍നി​ന്നു സെ​പ്റ്റം​ബ​ര്‍ 30 വ​രെ പെ​ന്‍​ഷ​ന്‍ അ​നു​വ​ദി​ച്ച വി​ധ​വാ പെ​ന്‍​ഷ​ന്‍, 50 വ​യ​സ് ക​ഴി​ഞ്ഞ അ​വി​വ​ാഹി​ത പെ​ന്‍​ഷ​ന്‍ എ​ന്നി​വ കൈ​പ്പ​റ്റു​ന്ന അ​ടു​ത്ത ജ​നു​വ​രി ഒ​ന്നി​നു 60 വ​യ​സ് പൂ​ര്‍​ത്തി​യാ​കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍ 2024 വ​ര്‍​ഷ​ത്തി​ലേ​ക്കു​ള്ള പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​നാ​യി പു​ന​ര്‍ വി​വാ​ഹം ചെ​യ്തി​ട്ടി​ല്ലെ​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം 31നു ​മു​മ്പാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണം.