കുറവിലങ്ങാട് വിവിധ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ നടപടി
1377162
Sunday, December 10, 2023 12:58 AM IST
കുറവിലങ്ങാട്: പൊതുമരാമത്ത് കടുത്തുരുത്തി സബ് ഡിവിഷന്റെ കീഴിൽ ഉൾപ്പെടുത്തി റണ്ണിംഗ് കോൺട്രാക്ടിൽ ഉൾപ്പെടുത്തിയ കുറവിലങ്ങാട് പള്ളി റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
എലിവാലി - മുണ്ടുവേലി റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടുണ്ട്. കുറവിലങ്ങാട് കാളിയാർതോട്ടം ഷഷ്ഠിപൂർത്തി റോഡിന്റെ റീടാറിംഗ് ജോലികൾ നടപ്പാക്കുന്നതു സംബന്ധിച്ചു തുടർ നടപടികൾ സ്വീകരിക്കുന്നതിനു 11ന് രണ്ടിന് പിഡബ്ല്യൂഡിയുടെയും വാട്ടർ അഥോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ സംയുക്തയോഗം കടുത്തുരുത്തി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ ചേരുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
പിഡബ്ല്യൂഡിയുടെ കീഴിൽ കുറവിലങ്ങാടിന്റെ പരിധിയിൽ വരുന്ന വിവിധ റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയതായും മോൻസ് ജോസഫ് വ്യക്തമാക്കി.