ക​വീ​ക്കു​ന്ന്: ക​വീ​ക്കു​ന്ന് സെ​ന്‍റ് എ​ഫ്രേം​സ് യുപി സ്‌​കൂ​ള്‍ ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്നു. 1924 ല്‍ ​തൊ​മ്മ​ന്‍​ കു​ര്യ​ന്‍ ചീ​രാം​കു​ഴി കു​ടി​പ്പ​ള്ളി​ക്കൂ​ട​മാ​യി ആ​രം​ഭി​ച്ച​താ​ണ് ക​വീ​ക്കു​ന്ന് സ്‌​കൂ​ള്‍. പി​ന്നീ​ട് എ​ല്‍പി ​സ്‌​കൂ​ളാ​യും 1968ല്‍ ​യുപി ​സ്‌​കൂ​ളാ​യും ഉ​യ​ര്‍​ത്ത​പ്പെ​ട്ടു.

പാ​ലാ രൂ​പ​ത​യു​ടെ കീ​ഴി​ല്‍ ക​വീ​ക്കു​ന്ന് സെ​ന്‍റ് എ​ഫ്രേം​സ് പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ കാ​ര്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ എ​ഫ്രേ​മി​ന്‍റെ നാ​മ​ധേ​യ​ത്തി​ലാ​ണ് സ്‌​കൂ​ള്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.ക​വീ​ക്കു​ന്ന്, കൊ​ച്ചി​പ്പാ​ടി, മൂ​ന്നാ​നി, ഇ​ളം​തോ​ട്ടം മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സ്‌​കൂ​ളി​ല്‍ വി​ദ്യ​യു​ടെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ള്‍ പ​ഠി​ച്ചത്.

സ്‌​കൂ​ളി​ലെ ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​നം 2024 മാ​ര്‍​ച്ച് ആ​ദ്യ​വാ​രം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഷോ​ര്‍​ട്ട് ഫി​ലിം നി​ര്‍​മാ​ണം, പൂ​ര്‍​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്ക​ല്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി സം​ഗ​മം, എ​ക്‌​സി​ബി​ഷ​ന്‍, ക​ലാ - കാ​യി​ക - സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്, കാ​ര്‍​ഷി​ക​മേ​ള, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, സ​മ​ര​ണി​ക പ്ര​കാ​ശ​നം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ത്തും.

ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​ന പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് വ​ട​ക​ര, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജി​നോ ജോ​ര്‍​ജ് ഞ​ള്ള​മ്പു​ഴ, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജോ​സ് ജെ ​ചീ​രാം​കു​ഴി, മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ആ​ന്‍റണി മാ​ളി​യേ​ക്ക​ല്‍, പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ടോ​ണി ആ​ന്‍റ​ണി, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളാ​യ എ​ബി ജെ ​ജോ​സ്, നി​ധി​ന്‍ സി. ​വ​ട​ക്ക​ന്‍, റോ​യി തൈ​മു​റി​യി​ല്‍, ടി .എ. തോ​മ​സ് തൈ​മു​റി​യി​ല്‍, പി.​സി. കു​ര്യ​ന്‍ പാ​ലി​യേ​ക്കു​ന്നേ​ല്‍,

തോ​മ​സ് ക​ദ​ളി​ക്കാ​ട്ടി​ല്‍, ജോ​സ് മു​കാ​ല, സോ​ണി​യ ബി​നോ​യി, ജൂ​ലി സു​നി​ല്‍, ബീ​ന എ​ഫ്രേം, തോ​മ​സ് മാ​ത്യു, ജോ​ണ്‍​സ​ണ്‍ പ​ന​യ്ക്ക​ച്ചാ​ലി​ല്‍, ജോ​ര്‍​ജ് കൈ​ത​ത്ത​റ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​യ്‌​സ് റൂ​ബി സെ​ന്‍, സി​സ്റ്റ​ര്‍ കൃ​പ മൈ​ക്കി​ള്‍, ജോ​ബി​ന്‍ ആ​ര്‍ ത​യ്യി​ല്‍, പ്രി​ന്‍​സി അ​ല​ക്‌​സ്, ടിന്‍റു അ​ഗ​സ്റ്റ്യ​ന്‍, ശാ​ലി​നി ജോ​യി, ഷാ​ലു ജോ​സ​ഫ്, മെ​റി​ന്‍ ഷാ​ജി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.


ലോ​ഗോ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും

ക​വീ​ക്കു​ന്ന്: സെ​ന്‍റ് എ​ഫ്രേം​സ് യുപി സ്‌​കൂ​ള്‍ ശ​താ​ബ്ദി​യു​ടെ ലോ​ഗോ​യും സ്‌​ളോ​ഗ​ണും ത​യാ​റാ​ക്കു​ന്ന​തി​നാ​യി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ആ​ര്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ഡി​ജി​റ്റ​ലാ​യും അ​ല്ലാ​തെ​യും ലോ​ഗോ ത​യാ​റാ​ക്കാം. ലോ​ഗോ, സ്‌​ളോ​ഗ​ണ്‍ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ക്കും.
മ​ത്സ​രാ​ര്‍​ഥി​ക​ള്‍ ലോ​ഗോ​യും സ്‌​ളോ​ഗ​ണും 2024 ജ​നു​വ​രി 15 ന​കം [email protected]എ​ന്ന ഇ​മെ​യി​ലി​ല്‍ അ​യ​ച്ചു ന​ല്‍​ക​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. 9605261150.