കിണറ്റില്‍ വിഷം കലര്‍ത്തിയതായി പരാതി
1377157
Sunday, December 10, 2023 12:58 AM IST
ഭരണങ്ങാനം: പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ആലമറ്റത്ത് നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കിണറ്റില്‍ വിഷം കലര്‍ത്തിയതായി പരാതി. മാരിയടിയില്‍ ജോണിയുടെ പുരയിടത്തിലെ കിണറ്റിലാണ് വെള്ളിയാഴ്ച വിഷം കലര്‍ന്ന നിലയില്‍ കണ്ടത്.
വൈകുന്നേരം സ്കൂള്‍ വിട്ടു വന്ന കുട്ടികള്‍ കുളിക്കാന്‍ വെള്ളം എടുത്തപ്പോള്‍ രൂക്ഷഗന്ധം അനുഭവപ്പെടുകയും വെള്ളത്തിന് പാല്‍നിറം കാണുകയും ചെയ്തതിനാല്‍ ദുരന്തം ഒഴുവാകുകയായിരുന്നു.
എട്ടു കുടുംബങ്ങളിലായി നാല്പതോളം പേര് ഉപയോഗിച്ചിരുന്ന കിണറാണ്. ഈ കിണറില്‍നിന്നു പൈപ്പുവഴി സമീപ വീടുകളിലേക്ക് വെള്ളം എത്തിച്ചിരുന്നു. പാലാ പോലീസിലും പഞ്ചായത്തിലും പരാതി നല്കി.