ഭരണങ്ങാനത്ത് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു
1377156
Sunday, December 10, 2023 12:58 AM IST
ഭരണങ്ങാനം: പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ സംസ്ഥാന പാതയില്‍ ഭരണങ്ങാനം തറപ്പേല്‍ക്കടവ് ജംഗ്ഷന് സമീപം മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. യാത്രക്കാര്‍ക്കു നിസാര പരിക്കേറ്റു. ടാക്സി കാറും ഓട്ടോറിക്ഷയും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.
കാറിലിടിച്ച ഓട്ടോറിക്ഷ ബൈക്കിനു മുകളിലേക്ക് വീണ് ബൈക്ക് യാത്രികരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഭരണങ്ങാനത്തുനിന്നു മടങ്ങിയ ചങ്ങനാശേരി സ്വദേശികള്‍ സഞ്ചരിച്ചിരുന കാറില്‍ ഇടപ്പാടി സ്വദേശിയുടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഓട്ടോറിക്ഷയ്ക്കും കാറിനും സാരമായ തകരാറും സംഭവിച്ചു. കാറില്‍ ഇടിച്ച ഓട്ടോറിക്ഷ പുറകെയെത്തിയ ബൈക്കിന്റെ സൈഡില്‍ തട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.