ആശുപത്രി കാമ്പസ് ഹരിതാഭമാക്കല്‍ പദ്ധതിക്ക് തുടക്കമായി
1377155
Sunday, December 10, 2023 12:58 AM IST
പാലാ: കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയുടെ കാമ്പസിനെ ശുചിത്വ സുന്ദര ഹരിത സമൃദ്ധമാക്കുവാനുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനംവും പരിസര ശുചീകരണ ശ്രമദാനവും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ജോസിന് ബിനോയും വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനവും സംയുക്തമായി നിര്‍വഹിച്ചു.
പാലാ നഗരസഭയും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയും സംയുക്തമായി വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെ വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. പി.എസ്ഡ്ബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. അരുണ്‍ , ഡാന്റീസ് കൂനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ സിജി പ്രസാദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ഷാജു തുരുത്തന്, കൗണ്‍സിലര്‍മാരായ ബിജി ജോജോ കുടക്കച്ചിറ, സാവിയോ കാവുകാട്ട്, ആശുപത്രിവികസന സമിതിയംഗം ജയ്സണ്‍ മാന്തോട്ടം, ഡിഎംഒ ഡോ. രേഷ്മാ സുരേഷ്, നഴ്സിംഗ് സൂപ്രണ്ട് മേരി മാത്യു, പിആര്‍ഒ ഷമി, ജോയി മടിക്കാങ്കല്‍, പി.വി. ജോര്‍ജ് പുരയിടം, സിബി കണിയാംപടി, ബ്രദര്‍ ബോബിന് അരീപ്ലാക്കല്‍, സാജു വടക്കന്‍, സൗമ്യ ജയിംസ്, എസ്എംവൈഎം ഭാരവാഹികളായ ടോണി കവിയില്‍, സഞ്ചു ജേക്കബ്, മെര്ളിന് സാബു , എബി നൈജിന്, ടൈറ്റന് ജയിംസ്, ആല്വിന് സോണി, ജോമി കുടക്കച്ചിറ, മഞ്ചു തങ്കച്ചന് തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.