അധ്യാപകര്‍ അറിവിനൊപ്പം കാരുണ്യവും കരുതലും നല്‍കണം: മാര്‍ കല്ലറങ്ങാട്ട്
1377154
Sunday, December 10, 2023 12:58 AM IST
പാലാ: അറിവിനോടൊപ്പം കാരുണ്യവും കരുതലും നല്‍കേണ്ട കടമ അധ്യാപകര്‍ക്കുണ്ടെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സംഘടിപ്പിച്ച അധ്യാപക അനധ്യാപക മഹാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവര്‍ പോലും അധ്യാപകരില്‍നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്. കുട്ടികളെ മണ്ണിനോട് ചേര്‍ത്തുനിര്‍ത്തുന്ന സ്കൂള്‍ കൃഷിത്തോട്ടം, പദ്ധതിയില്‍ അധ്യാപകരും പങ്കാളികളാകുമ്പോള്‍ അധ്യാപകര്‍ മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്.
മണ്ണ് നമ്മുടെ ഉറവയും ഉറവിടവുമാണ്. മണ്ണിനെയും പ്രകൃതിയെയെയും സംബന്ധിച്ച പ്രായോഗിക തിരിച്ചറിവു നല്കുന്ന പാഠശാലകളായി നമ്മുടെ സ്കൂളുകള്‍ മാറേണ്ടത് അനിവാര്യതയാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ മികച്ച കൃഷിത്തോട്ടം, മികച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂള്‍ എന്നിവയ്ക്കുള്ള അവാര്‍ഡുകള്‍ ബിഷപ് മാര്‍ കല്ലറങ്ങാട്ട് സമ്മാനിച്ചു. സമ്മേളനം മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു.
റവ. ഡോ. ടോം ഓലികരോട്ട് മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, റവ. ഡോ. ജോസ് കാക്കല്ലില്‍, റവ. ഡോ. ജോണ്‍ കണ്ണന്താനം, ഫാ. തോമസ് കിഴക്കേല്‍, ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, സിബി, റെജിമോന് കെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.