അമിത വേഗത്തിൽ കാറുകൾ: നിയന്ത്രണം തെറ്റി ലോറി അപകടത്തിൽപ്പെട്ടു
1377153
Sunday, December 10, 2023 12:48 AM IST
കണമല: കയറ്റം കയറി വന്ന കാറുകൾ അമിത വേഗത്തിൽ മത്സരിച്ചപ്പോൾ എതിരേ ഇറക്കം ഇറങ്ങി വന്ന ലോറിക്ക് നിയന്ത്രണം തെറ്റി അപകടം.
നിലയ്ക്കൽ ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കാർ ഇടിക്കാതിരിക്കാൻ മൺതിട്ടയിലേക്ക് ലോറി വെട്ടിച്ചു കയറ്റിയെന്ന് ഡ്രൈവർ പറഞ്ഞു. ഒരു മണിക്കൂറോളം ശബരിമല പാതയിൽ ഗതാഗത തടസം നേരിട്ടു.