പമ്പ ബസില്ല: ഭക്തർ വലഞ്ഞു
1377151
Sunday, December 10, 2023 12:48 AM IST
എരുമേലി: കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ പമ്പയ്ക്ക് പോകാന്‍ ബസ് ഇല്ലാതെ നൂറുകണക്കിന് തീര്‍ഥാടകര്‍ ദുരിതത്തിലായി. ഇന്നലെ വെളുപ്പിന് 4.30 പമ്പയ്ക്ക് പോയ ബസ് ഉച്ചകഴിഞ്ഞ് 3.30നാണ് എരുമേലിയില്‍ തിരിച്ചെത്തിയത്.
എരുമേലിയിലും പമ്പയിലുമുണ്ടായ തിരക്കാണ് ബസുകള്‍ തിരിച്ചു വരാന്‍ വൈകിയതെന്നും അധികൃതര്‍ പറഞ്ഞു. തീര്‍ഥാടനം പ്രമാണിച്ച് എരുമേലി – പമ്പ സര്‍വീസിനായി 15 ബസുകളാണ് ഓടുന്നത്.