കാനം വ്യക്തമായ നിലപാടുള്ള നേതാവായിരുന്നു: ഡോ. എൻ. ജയരാജ്
1377146
Sunday, December 10, 2023 12:48 AM IST
പൊൻകുന്നം: തന്റെ നിലപാടുകളിൽ എന്നും ഉറച്ചുനിന്ന നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. നല്ലൊരു കമ്യൂണിസ്റ്റുകാരന്റെ സമീപനമായിരുന്നു എന്നും അദ്ദേഹത്തിന്. കാനവുമായി രാഷ്ട്രീയത്തിനതീതമായിരുന്ന ബന്ധമാണുണ്ടായിരുന്നത്. കാനം രോഗാവസ്ഥയിലായിരുന്നപ്പോൾ പലപ്രാവശ്യം സന്ദർശിച്ചു.
രോഗങ്ങളൊന്നും പാർട്ടി നിലപാടുകൾ പറയുന്നതിൽ കാനത്തിന് തടസമായിരുന്നില്ല. താൻ ആദ്യമായി മത്സരിച്ചത് കാനത്തിനെതിരേയായിരുന്നു. വളരെ സൗഹാർദപരമായിരുന്നു എതിരാളികളായിരുന്നപ്പോൾ പോലും ഇടപ്പെട്ടത്. അച്ഛൻ നാരായണക്കുറുപ്പുമായും മത്സരിച്ചിട്ടുണ്ട്. തനിക്ക് കാനത്തിന്റെ വീടുമായും മകൻ സന്ദീപുമായും രാഷ്ട്രീയത്തിനതീതമായ ആത്മബന്ധമാണുണ്ടായിരുന്നതെന്നും ജയരാജ് ഓർമിച്ചു.