കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
1377145
Sunday, December 10, 2023 12:48 AM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് ഡിവിഷനിലേക്ക് 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. നിലവില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ആനക്കല്ലില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ വിമല ജോസഫ് അന്തരിച്ചതിനെത്തുടര്ന്നാണു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
കേരള കോണ്‍ഗ്രസ്-എമ്മിലെ ഡെയ്സി മാത്യു മടുക്കക്കുഴിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വീടു കയറിയുള്ള പ്രചാരണങ്ങളും കുടുംബയോഗങ്ങളും പൂര്‍ത്തിയാക്കി. തമ്പലക്കാട് പള്ളിപ്പടിയില്‍ ഇന്നലെ നടന്ന സ്ഥാനാര്‍ഥി പര്യടനം സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. 36 കേന്ദ്രങ്ങളില്‍ നടത്തിയ പര്യടനം ആനക്കല്ലില്‍ സമാപിച്ചു. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, എം.എ. ഷാജി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
കോണ്‍ഗ്രസിലെ ഡാനി ജോസ് കുന്നത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഭവന സന്ദര്‍ശനവും കുടുംബയോഗങ്ങളും കണ്‍വന്‍ഷനുകളും പൂര്‍ത്തിയാക്കി. തെരഞ്ഞെടുപ്പ് പര്യടനം ആനക്കല്ലില്‍ ആരംഭിച്ച് തമ്പലക്കാട് സമാപിച്ചു. കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം തോമസ് കുന്നപ്പള്ളി പര്യടനം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നേതാക്കളായ പി.എ. ഷെമീര്‍, റോണി കെ. ബേബി, പി. ജീരാജ്, ബിജു പത്യാല, ടി.എം. ഹനീഫ, ജോയി മുണ്ടാംപള്ളി, നാസര്‍ കൊട്ടാവാതില്ക്കല്, രാജു തേക്കുംതോട്ടം, ബ്ലെസി ബിനോയി, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, നിബു ഷൗക്കത്ത്, കെ.എന്‍. നൈസാം, ജോസ് ആന്റണി, മാത്യു കുളങ്ങര, സിബു ദേവസ്യ, ബിനു കുന്നുംപുറം, ദിലീപ് ചന്ദ്രന്, കെ.എസ്. ഷിനാസ്, നായിഫ് ഫൈസി, റോബിറ്റ് മാത്യു, ജാന്‍സി ജോര്‍ജ്, നെസീമ ഹാരിസ്, മണി രാജു എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ പ്രസംഗിച്ചു.
ബിജെപിയിലെ സജിനി പോളിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. സജിനി പോളിയുടെ തെരഞ്ഞെടുപ്പ് പര്യടനം ഇന്നു മാഞ്ഞുക്കുളത്തുനിന്ന് ആരംഭിച്ച് ആനക്കല്ലില്‍ സമാപിക്കും. ഭവന സന്ദര്‍ശനം, കുടുംബയോഗം, കണ്‍വന്‍ഷനുകള്‍ എന്നിവ പൂര്‍ത്തിയാക്കിയെന്ന് നേതാക്കൾ പറഞ്ഞു.