നവകേരള സദസ്: വിളംബര ജാഥകള്‍ക്ക് തുടക്കമായി
1377066
Saturday, December 9, 2023 3:02 AM IST
കടുത്തുരുത്തി: നവകേരള സദസിന്റെ ഭാഗമായി കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ വിളംബര ജാഥകള്‍ക്ക് തുടക്കമായി. കടുത്തുരുത്തി പഞ്ചായത്ത് വിളംബരജാഥ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ ഉദ്ഘാടനം ചെയ്തു.
ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പഞ്ചായത്തുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിളംബര ജാഥയില്‍ അണിനിരന്നു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ജിന്‍സി എലിസബത്ത്, സൈനമ്മ ഷാജു, സി.ബി. പ്രമോദ്, കെ.എസ്. സുമേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഞീഴൂര്‍: വൈക്കം മണ്ഡലത്തിലെ നവകേരള സദസിന്റെ പ്രചാരണാര്‍ഥം ഞീഴൂര്‍ പഞ്ചായത്തിലെ സംഘാടകസമിതിയുടെ നേതൃത്വത്തില്‍ വിളംബരജാഥ സംഘടിപ്പിച്ചു. ഞീഴൂര്‍ പഞ്ചായത്ത് അങ്കണത്തില്നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അവസാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റും നവകേരള സദസ് ചെയര്‍മാനുമായ ശ്രീകല ദിലീപ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്തംഗങ്ങളായ ബീന ഷിബു, ലിസി ജീവന്, പി.ആര്.സുഷമ, കെ.പി. ദേവദാസ്, തോമസ് മാത്യു, തോമസ് പനയ്ക്കന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സക്കറിയാസ് കുതിരവേലി, പി.പി. കുര്യന്, ജയിംസ് ഉതുപ്പാന്, പി.എം. മോഹനന്, സന്തോഷ് കുഴിവേലി എന്നിവര്‍ പങ്കെടുത്തു.