കംപ്യൂട്ടറുകൾ വിതരണം ചെയ്തു
1377065
Saturday, December 9, 2023 3:02 AM IST
വൈക്കം: ഗവ. ആശുപത്രികളിൽ രോഗികളുടെ പൂർണവിവരങ്ങൾ കംപ്യൂട്ടറുകളിൽ സൂക്ഷിക്കുന്ന പദ്ധതിയായ ഇ-ഹെൽത്ത് പ്രോഗ്രാം നടപ്പിലാക്കുന്നതിന്വേണ്ടി വൈക്കം റോട്ടറി ക്ലബ് താലൂക്ക് ഹെഡ് ക്വർട്ടേഴ്സ് ആശുപത്രിയിലേക്ക് അഞ്ച് കംപ്യൂട്ടറുകൾ നൽകി. താലൂക്ക് ആശുപത്രിയിൽ നടന്ന യോഗം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് പ്രസിഡന്റ് ജെറി ചെറിയാൻ അധ്യക്ഷത വഹിച്ചു. ആശുപത്രി ആർഎംഒ ഡോ.എസ്.കെ. ഷീബ കംപ്യൂട്ടറുകൾ ഏറ്റുവാങ്ങി. റോട്ടറി മുൻ ഗവർണർ ഇ.കെ. ലൂക്ക്, സെക്രട്ടറി ജെയിംസ് പാലക്കൻ, കെ.പി. ശിവജി, ഡോ. മനോജ്, സാബു വർഗീസ്, സണ്ണി കുര്യാക്കോസ്, ജോഷി ജോസഫ്, ഷിജോ മാത്യു, സോണി സണ്ണി, ജയലക്ഷ്മി, എൻ. ബിന്ദു എന്നിവർ സംബന്ധിച്ചു.