ബോധവത്കരണ ക്ലാസ് നടത്തി
1377064
Saturday, December 9, 2023 3:02 AM IST
തലയോലപ്പറമ്പ്: വടയാർ ഇൻഫന്റ് ജീസസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങൾക്കായി സൈബർ സുരക്ഷയെ സംബന്ധിച്ചു ബോധവത്കരണ ക്ലാസ് നടത്തി.
സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർഥികളാണ് തൊഴിലാളികളുടെ പണി സ്ഥലത്തെത്തി ദൃശ്യശ്രവ്യ സങ്കേതങ്ങൾ ഉപയോഗിച്ച് ക്ലാസ് നടത്തിയത്. പരിശീലന പരിപാടി കൈറ്റ് കോട്ടയം ജില്ലാ കോ-ഓർഡിനേറ്റർ ജയശങ്കർ ഉദ്ഘാടനം ചെയ്തു.
പിടിഎ വൈസ് പ്രസിഡന്റ് ബിജു വർഗീസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എൽസി ജോൺ, കൈറ്റ് മാസ്റ്റർ ട്രെയിനർ ജയകുമാർ, അധ്യാപകനായ ബിനു കെ. പവിത്രൻ, കൈറ്റ് മാസ്റ്റർമാരായ ജയ്സൺ സി. ജോർജ്, കാഞ്ചന തുടങ്ങിയവർ സംബന്ധിച്ചു.