പുതുപ്പള്ളിയിൽ വിളംബരജാഥ സംഘടിപ്പിച്ചു
1377062
Saturday, December 9, 2023 3:02 AM IST
പുതുപ്പള്ളി: നവകേരളസദസിനോടനുബന്ധിച്ച് പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ വിളംബരജാഥ സംഘടിപ്പിച്ചു. നവകേരള സദസ് പുതുപ്പള്ളി നിയോജക മണ്ഡലംതല കണ്‍വീനറും ഡെപ്യൂട്ടി കളക്ടറുമായ (എല്‍എ) മുഹമ്മദ് ഷാഫി വിളംബരജാഥ ഉദ്ഘാടനം ചെയ്തു. പാമ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍നിന്നാരംഭിച്ച ഘോഷയാത്ര ബസ് സ്റ്റാന്‍ഡില്‍ അവസാനിച്ചു.
പുതുപ്പള്ളി നിയോജകമണ്ഡലം നവകേരള സദസ് ചെയര്‍മാനും പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ടോമിച്ചന് ജോസഫ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, സ്വാഗതസംഘം വൈസ് പ്രസിഡന്റുമാരായ റെജി സക്കറിയ, സുഭാഷ് പി. വര്‍ഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിത കര്‍മസേനാംഗങ്ങള്‍, ആശാ പ്രവര്‍ത്തകര്‍, പാമ്പാടി ആര്‍ഐടി വിദ്യാര്‍ഥികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.