മഴവില്‍ നിറങ്ങളില്‍ നവകേരളം തീര്‍ത്ത് കുട്ടിക്കൂട്ടം
1377061
Saturday, December 9, 2023 3:02 AM IST
കോട്ടയം: നവകേരളസദസിനോടനുബന്ധിച്ച് കോട്ടയം നിയോജകമണ്ഡലത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരം നിറങ്ങളുടെ നവകേരളസൃഷ്ടിയുമായി വേറിട്ടതായി. മഴവില്ലിനിടയിലെ നവകേരളം എന്ന വിഷയത്തിലാണ് എം.ഡി. സെമിനാരി സ്കൂളില്‍ മത്സരം സംഘടിപ്പിച്ചത്.
നവകേരളം സംഘാടക സമിതി പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു സംഘടിപ്പിച്ച മത്സരം കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ചെയര്‍മാനും കലാകാരന്മാരുടെ സഹകരണ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ പ്രസന്നന് ആനിക്കാട് മത്സരം ഉദ്ഘാടനം ചെയ്തു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.ആര്. പ്രദീപ്, എം.ഡി. സെമിനാരി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് വില്‍സണ്‍ ഡാനിയേല്‍ പബ്ലിക് റിലേഷന്‍ സബ് കമ്മിറ്റി ചെയര്മാന് പോള്‍സണ്‍ പീറ്റര്‍, കണ്‍വീനര്‍ ടി.എസ്. അജിമോന് മീഡിയ സബ് കമ്മിറ്റി കണ്‍വീനറായ സാബു സി. ജോര്‍ജ്, എന്നിവര്‍ പ്രസംഗിച്ചു.