കോട്ടയത്ത് സായാഹ്നനടത്തം സംഘടിപ്പിച്ചു
1377060
Saturday, December 9, 2023 2:53 AM IST
കോട്ടയം: നവകേരള സദസിന്റെ പ്രചാരണാര്‍ഥം കോട്ടയം നിയോജകമണ്ഡലത്തില്‍ സായാഹ്നനടത്തം സംഘടിപ്പിച്ചു. മാമ്മന്‍ മാപ്പിള ഹാള്‍ പരിസരത്തുനിന്നാരംഭിച്ച നടത്തം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, നവകേരള സദസ് ജനറല്‍ കണ്‍വീനര്‍ ആര്‍ഡിഒ വിനോദ് രാജ്, സംഘാടകസമിതി അംഗങ്ങളായ എ.വി. റസല്‍, ബി.ശശികുമാര്‍, എം. കെ. പ്രഭാകരന്, പോള്‍സണ്‍ പീറ്റര്‍, കെ. അനില്‍കുമാര്‍, ഷീജ അനില്‍, ഫ്രാന്‍സിസ് തോമസ് എന്നിവര്‍ പങ്കെടുത്തു. നടത്തം തിരുനക്കര ഗാന്ധി സ്ക്വയറില്‍ അവസാനിച്ചു.
കൂട്ടയോട്ടം റദ്ദാക്കി
കോട്ടയം: നവകേരള സദസിനോടനുബന്ധിച്ച് കോട്ടയം നിയോജകമണ്ഡലത്തില്‍ കളക്ടറേറ്റ് പരിസരത്തുനിന്ന് ഇന്ന് വൈകുന്നേരം 4.30ന് നടത്താനിരുന്ന കൂട്ടയോട്ടം റദ്ദാക്കിയതായി സംഘാടകസമിതി അറിയിച്ചു.