കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു
1377058
Saturday, December 9, 2023 2:53 AM IST
കോട്ടയം: വിഷയാധിഷ്ഠിതമായി ഉറച്ച നിലപാടുകള്‍ സ്വീകരിക്കുകയും ആ നിലപാടുകള്‍ തെളിച്ചു പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത മികച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്.
ഇരു ചേരികളില്‍ പരസ്പരം രാഷ്ട്രീയമായി മത്സരിച്ച കാലത്തും പിന്നീട് ഒരേ മുന്നണിയില്‍ ഇപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴും അദ്ദേഹവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത വ്യക്തിബന്ധം സൂക്ഷിക്കാനായെന്നും ഡോ. എന്‍. ജയരാജ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കോട്ടയം: കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ അനുശോചിച്ചു. ജനക്ഷേമത്തിനും ജനകീയ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള കരുത്തുറ്റ ശബ്ദമായിരുന്നു കാനം രാജേന്ദ്രന് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോട്ടയം: തോമസ് ചാഴികാടന് എംപി, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, സിപിഐ മുന്‍ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന് എന്നിവര്‍ അനുശോചിച്ചു.
കോട്ടയം: ആദര്‍ശവും ആശയങ്ങളും മുറുകെ പിടിച്ചിരുന്ന കര്‍ക്കശക്കാരനായ നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അനുസ്മരിച്ചു.
കോട്ടയം: കാനത്തിന്റെ വിയോഗം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും കേരളത്തിനും തീരാനഷ്ടമാണന്നു ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ.സി. ജോസഫ് അനുസ്മരിച്ചു.