പ്രതിഷേധ ധർണ നടത്തും
1377057
Saturday, December 9, 2023 2:53 AM IST
കുമരകം: കോണത്താറ്റ് പാലത്തിന്റെ നിർമാണം നീളുന്നതിലും പ്രവേശനപാതയുടെ ജോലികൾ തുടങ്ങാത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തും. 12ന് രാവിലെ 10ന് കോണത്താറ്റ് പാലത്തിനു സമീപം നടത്തുന്ന ധർണ രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് വി.എസ്. പ്രദീപ് കുമാർ അധ്യക്ഷത വഹിക്കും. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തും.