യാക്കോബായ സഭ സണ്‍ഡേ സ്കൂള്‍ അധ്യാപക വാര്‍ഷിക സമ്മേളനം നാളെ
1377056
Saturday, December 9, 2023 2:53 AM IST
കോട്ടയം: യാക്കോബായ സഭ കോട്ടയം ഭദ്രാസനത്തിലെ അഞ്ച് ഡിസ്ട്രിക്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന 67 സണ്‍ഡേ സ്കൂളുകളിലെ അധ്യാപകരുടെ വാര്‍ഷിക സംഗമവും സെമിനാറും മെറിറ്റ് അവാര്‍ഡ് വിതരണവും നാളെ രാവിലെ 10ന് പേരൂര്‍ മര്‍ത്തശ്മൂനി പള്ളിയില്‍ നടത്തും.
വികാരി മാണി കോര്‍ എപ്പിസ്കോപ്പാ കല്ലാപുറത്ത് അധ്യക്ഷത വഹിക്കും. യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനമായ ഡോ. തോമസ് മോര് തീമോത്തിയോസ് ഉദ്ഘാടനം ചെയ്യും.
ഭദ്രാസന വെബ്സൈറ്റ് ഉദ്ഘാടനം സണ്ഡേസ്കൂള് അസോസിയേഷന് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ അന്തീമോസ് നിര്‍വഹിക്കും. ഭദ്രാസന ഡയറക്ടര്‍ അവിനേഷ് തണ്ടാശേരില്‍, സഹവികാരി ഫാ. കെ.കെ. തോമസ് കറുകപ്പടി, ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്‍, കേന്ദ്രകമ്മിറ്റിയംഗങ്ങളായ കോര സി. കുന്നുംപുറം, എബി മാത്യു, ഭദ്രാസന സെക്രട്ടറി കെ.ജെ. ജോമോന്, ഡിസ്ട്രിക്റ്റ് ഇന്‍സ്പക്ടര്‍ ജേക്കബ് ജോണ്‍, ട്രസ്റ്റി പി.കെ.ഉതുപ്പ് , സെക്രട്ടറി സി.സി.മാണി, ഹെഡ്മാസ്റ്റര് പ്രതിനിധി ഷിനു ചെറിയാന്, അധ്യാപക പ്രതിനിധി സാജന് കുര്യാക്കോസ്, ഹെഡ്മാസ്റ്റര് ജയ്മോന് ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.