തോട്ടയ്ക്കാട് സെന്റ് തോമസ് ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുന്നു; ആശീര്‍വാദം ഇന്ന്
1377055
Saturday, December 9, 2023 2:53 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ തോട്ടയ്ക്കാട് ഇരവുചിറയില് ആരംഭിക്കുന്ന സെന്റ് തോമസ് ഹെല്‍ത്ത് സെന്ററിന്റെ ആശീര്‍വാദം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍ഹിക്കും. വത്തിക്കാന്‍ മുന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ഗവ.ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ജോബ് മൈക്കിള്‍ എംഎല്‍എ, ചാണ്ടി ഉമ്മന്‍ എംഎല്‍എ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരാകും.
ഇരവുചിറ സെന്റ് ജോര്‍ജ് പള്ളിക്കു സമീപം ആരംഭിക്കുന്ന ഹെല്‍ത്ത് സെന്ററില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗ പരിശോധനയും ചികിത്സയും ആരംഭിക്കും.രാവിലെയും വൈകുന്നേരവും ഒപി ക്രമീകരിക്കും. മുഴുവന്‍ സമയ ഫാര്‍മസിയും പ്രാഥമിക ലബോറട്ടറി പരിശോധനകക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം ഒപികളില്‍ സ്പെഷിലിസ്റ്റ് ഡോക്ടേഴ്സിന്റെ സേവനവും ലഭ്യമാണ്.
പരിപാടികള്‍ക്ക് ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജെയിംസ് പി. കുന്നത്ത്, അസോ. ഡയറക്ടറുന്മാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ്ബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, വികാരി ഫാ. ടോം കുന്നുംപുറം, ഹോസ്പിറ്റല്‍ മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.എന്‍. രാധാകൃഷ്ണന്, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, പോള്‍ മാത്യു, റോഷന് രാജു, സി. മെറീന എസ് ഡി എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7736676111 എന്ന നമ്പരില്‍ ബന്ധപ്പെടണം.