കൊമേഴ്സ് കാര്‍ണിവല്‍ - 2023
1377053
Saturday, December 9, 2023 2:53 AM IST
കോട്ടയം: കോട്ടയം ബ്രാഞ്ച് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും അസോസിയേഷന് ഓഫ് ഹയര്‍ സെക്കൻഡറി കൊമേഴ്സ് ടീച്ചേര്‍സ്, കോട്ടയവും ചേര്‍ന്ന് ജില്ലയിലെ സർക്കാർ, ഐയ്ഡഡ് ഹയര്‍ സെക്കൻഡറി സ്കൂളുകളിലെ കോമേഴ്സ് വിദ്യാര്‍ഥികള്‍ക്കായി ഇന്നു കോമേഴ്സ് കാര്‍ണിവല്‍ -2023 എന്ന പേരില്‍ കോമേഴ്സ് ഫെസ്റ്റ് നടത്തും.
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള കോമേഴ്സ് ക്വിസ്, അക്കൗണ്ടിംഗ് ആപ്റ്റിട്യൂട്ട് ടെസ്റ്റ് എന്നീ മത്സരങ്ങള്‍ കോട്ടയം കൊല്ലാട് ഐസിഎഐ ഭവനില്‍ നടക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 3000, 2000, 1000 രൂപ വീതവും ട്രോഫിയും ലഭിക്കും.