പട്ടയം അനുവദിക്കല്‍: ആക്ഷേപമുള്ളവര്‍ അറിയിക്കണം
1377052
Saturday, December 9, 2023 2:53 AM IST
കോട്ടയം: തിരുവാര്‍പ്പ് വില്ലേജിലെ ബ്ലോക്ക് 15ല്‍ റീസര്‍വേ നമ്പര്‍ 442ല്‍ നിന്നുള്ള വിവിധ സബ് ഡിവിഷനുകളില്‍ ഉള്‍പ്പെട്ട 19.43 ആര് ഭൂമി മാധവശേരി കോളനി നിവാസികളായിരുന്നവര്ക്കു നിബന്ധനകള്‍ക്ക് വിധേയമായി പതിച്ചു നല്‍കിയതാണ്. എന്നാല്‍ ഈ വസ്തു ക്രമവിരുദ്ധമായി കൈമാറ്റം ചെയ്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
നിലവില്‍ ഈ ഭൂമിയില്‍ താമസിക്കുന്നവരുടെ പക്കല്‍ അസല്‍ പട്ടയവും ലഭ്യമല്ല. അതിനാല്‍ 1964-ലെ കേരള ഭൂമി പതിച്ചു നല്കല് ചട്ടങ്ങള്‍, ചട്ടം 8(3) പ്രകാരം പട്ടയം റദ്ദ് ചെയ്യാനും ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനും തുടര്‍ന്നു നിലവിലെ കൈവശക്കാര്‍ക്ക് അര്‍ഹത പരിശോധിച്ച് പട്ടയം അനുവദിക്കാനുമാണ് തീരുമാനം. ഇത്തരത്തില്‍ പട്ടയം അനുവദിക്കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ പതിവധിക്കാരിയായ കോട്ടയം തഹസില്‍ദാര്‍ക്ക് രേഖാമൂലം പരാതി നല്‍കണം.