നവകേരള വിളംബര ഘോഷയാത്ര
1376855
Friday, December 8, 2023 11:44 PM IST
മുണ്ടക്കയം: നവകേരളയാത്രയുടെ മുന്നോടിയായി മുണ്ടക്കയത്ത് വിളംബര ജാഥ നടത്തി. മുണ്ടക്കയം ബൈപാസിൽനിന്ന് ആരംഭിച്ച ഘോഷയാത്ര പോസ്റ്റ് ഓഫീസ് ജംഗ്ഷൻ ചുറ്റി മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. തുടർന്നു നടന്ന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് രേഖദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, വൈസ് പ്രസിഡന്റ് ഷീലാ ഡോമിനിക്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.വി. അനിൽകുമാർ, ഷിജി ഷാജി, സുലോചന സുരേഷ്, ദിലീഷ് ദിവാകരൻ, കെ.എൻ. സോമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.