വോട്ടർപട്ടിക പരിശോധിക്കുന്നതിന് ഇന്നൂകൂടി അവസരം
1376842
Friday, December 8, 2023 11:37 PM IST
കോട്ടയം: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം 2024 ന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഇന്നൂകൂടി അവസരം. വോട്ടര്‍പട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലോ ഓണ്‍ലൈനിലോ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും കരട് മരണപ്പെട്ടവരെയും സ്ഥിരതാമസമില്ലാത്തവരെയും വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിനും ഇന്നുകൂടി അവസരമുണ്ടായിരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ voters.eci.gov.in എന്ന വെബ് സൈറ്റിലൂടെയും Voter Helpline എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖാന്തരവും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം.
അതത് ബൂത്തിലെ ബിഎല്‍ഒമാര്‍ മുഖേനയും അപേക്ഷകള്‍ നല്‍കാവുന്നതാണ്. വോട്ടര്‍മാര്‍ക്ക് കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും ഇന്ന് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും സ്പെഷല്‍ ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.