വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് നെല്ലിനു പണം കൊടുത്തുതുടങ്ങി
1376840
Friday, December 8, 2023 11:37 PM IST
കോട്ടയം: വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് കര്‍ഷകരില്‍ നിന്നം സംഭരിച്ച നെല്ലിനു പണം കൊടുത്തുതുടങ്ങി.
സര്‍ക്കാരില്‍നിന്നും ഫണ്ട് വൈകുന്ന സാഹചര്യത്തില്‍ വെച്ചൂര്‍ മില്ലിന്റെ ചുമതലക്കാരായ ഓയില്‍ പാം ഇന്ത്യയുടെ ഫണ്ടില്‍നിന്നും ഇതിനുള്ള തുക വകമാറ്റുകയായിരുന്നു.
സപ്ലൈകോയില്‍ നിന്നും പണം വൈകുന്ന സാഹചര്യത്തില്‍ വെച്ചൂര്‍, തലയാഴം, അയ്മനം, വൈക്കം പ്രദേശങ്ങളിലെ കര്‍ഷകര്‍ 2500 ടണ്‍ നെല്ലാണ് വെച്ചൂര്‍ മില്ലില്‍ നല്‍കിയത്.
വെച്ചൂര്‍ മില്ല് നെല്ല് കുത്തി അരിയായി വിപണിയില്‍ എത്തിക്കുകയാണ് പതിവ്. കര്‍ഷകര്‍ക്കു പണം നല്‍കാത്തതു കഴിഞ്ഞദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വെച്ചൂര്‍ മില്ല് സപ്ലൈകോ ഔട്ടലെറ്റുകള്‍ വഴി വില്പനയ്ക്കു നല്കിയ അരിയുടെ പണവും കുടിശികയാണ്. ഈ സാഹചര്യത്തിലാണു തനതു ഫണ്ടില്‍ വിന്നും വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് പണം വിതരണം ചെയ്തു തുടങ്ങിയത്.