മാര്‍ ആലഞ്ചേരി ഉത്തമ സുവിശേഷ വാഹകന്: മാര്‍ കല്ലറങ്ങാട്ട്
1376837
Friday, December 8, 2023 11:37 PM IST
പാലാ: ഭക്തനും ഉത്തമനുമായ സുവിശേഷ വാഹകനായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്നും കര്‍മദോഷങ്ങള്‍ ഒന്നുമില്ലാത്ത വലിയ ഇടയനായിരുന്നു അദ്ദേഹമെന്നും പാലാ രൂപതാ മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
ജൂബിലിത്തിരുനാളിന് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. സഭയുടെ ഐക്യം വിശുദ്ധ കുര്ബാനയിലായിരിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. വലിയ സുവിശേഷ-ലോക-പരിചയമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
എല്ലാവരെയും കൂട്ടിയോജിപ്പിക്കാന്‍ പരിശ്രമിച്ച സഭാതലവനാണ് അദ്ദേഹം. ഈശോയുടെ കൂടെ നില്‍ക്കണമെന്ന സന്ദേശം നല്കി. മാണിക്യത്തിന്റെ തിളക്കം ഒരിക്കലും കുറയുകയില്ല. സുവിശേഷ വാഹകനായി ജോലിചെയ്ത അദ്ദേഹത്തിന്റെ തിളക്കവും തുടരുകതന്നെ ചെയ്യും.
സഭയോടും സഭാപാരമ്പര്യത്തോടും ചേര്ന്നുനില്ക്കാനുള്ള ആഹ്വാനമായി ഈ സ്ഥാനത്യാഗത്തെ കാണണമെന്നും ബിഷപ് പറഞ്ഞു.