നാക് എ പ്ലസ് പ്ലസ് വിജയാഘോഷം അരുവിത്തുറ കോളജിൽ
1376836
Friday, December 8, 2023 11:37 PM IST
അരുവിത്തുറ: സെന്റ്് ജോർജസ് കോളജ് എ പ്ലസ് പ്ലസ് നേടിയതിന്റെ വിജയാഘോഷവും അനുമോദനവും കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, റവ. ഡോ. ജോയൽ പണ്ടാരപറമ്പിൽ, മുൻ എം.എൽ.എ പ്രഫ. വി.ജെ. ജോസഫ്, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറ അബ്ദുൾ ഖാദർ, മുൻ പ്രിൻസിപ്പൽമാരായ ഡോ. എം.വി. ജോർജുകുട്ടി, ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർ പ്രസംഗിച്ചു.