ദേവമാതാ കോളജ് വജ്രജൂബിലിക്ക് പ്രൗഢോജ്വല തുടക്കം
1376835
Friday, December 8, 2023 11:37 PM IST
കുറവിലങ്ങാട്: പതിനായിരങ്ങൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം സമ്മാനിച്ച ദേവമാതാ കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. പ്രൗഢോജ്വല സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷനും കോളജ് രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
ഉന്നതവിദ്യാഭ്യാസരംഗത്ത് മികച്ച സംഭാവന നൽകാൻ കഴിഞ്ഞ മികവിന്റെ കേന്ദ്രമാണ് ദേവമാതാ കോളജെന്ന് മാർ കല്ലറങ്ങാട്ട് പറഞ്ഞു.
മാലിന്യരഹിത കലാലയമെന്ന അംഗീകാരം നേടിയ കോളജ് പ്രകൃതിയുടെയും മണ്ണിന്റെയും ജലത്തിന്റെയുമൊക്കെ സംരംക്ഷകരായി മാറണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മുൻ പ്രിൻസിപ്പൽ ഡോ. ജോജോ കെ. ജോസഫ്, വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ് പി.എം. മാത്യു, പിടിഎ വൈസ് പ്രസിഡന്റ് ട്രീസ പി. ജോൺ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. അനീഷ് തോമസ്, കോളജ് യൂണിയൻ ചെയർപേഴ്സൺ റിയ പ്രവീൺ എന്നിവർ പ്രസംഗിച്ചു.