മണിയംകുന്ന് തിരുഹൃദയ പള്ളിയില്‍ 18ന് ദൈവദാസി കൊളേത്താമ്മ ചരമവാര്‍ഷികം
1376834
Friday, December 8, 2023 11:37 PM IST
മണിയംകുന്ന്: മണിയംകുന്ന് തിരുഹൃദയ പള്ളിയില്‍ 18ന് ദൈവദാസി കൊളേത്താമ്മയുടെ ചരമവാര്‍ഷികവും അനുസ്മരണദിനവും അനുസ്മരണശുശ്രൂഷയും നടക്കും. രാവിലെ 10.30ന് ആഘോഷമായ ദിവ്യബലിക്കു പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു കബറിടപ്രാര്ഥന, നേര്‍ച്ച സദ്യ. പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ജെസി മരിയ എഫ്സിസി, മണിയംകുന്ന് വികാരി ഫാ. ജോര്‍ജ് തെരുവില്‍, വൈസ്പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ അന്സിലിയ എഫ്സിസി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
1904 മാര്‍ച്ച് 13ന് ചേര്‍പ്പുങ്കല്‍ ആരംപുളിക്കല്‍ തറവാട്ടിലായിരുന്നു കൊളേത്താമ്മയുടെ ജനനം. 1932ല്‍ മണിയംകുന്ന് സ്കൂളില്‍ അധ്യാപികയായി. അങ്ങനെ ആരംപുളിക്കലെ മറിയം ക്ലാരമഠത്തിലെ സഹോദരിമാരോടൊത്ത് താമസം ആരംഭിച്ചു.
അവരുടെ പ്രാര്‍ഥന, പരസ്പരസ്നേഹം, ത്യാഗജീവിതം, ദീനാനുകമ്പ തുടങ്ങിയവ അവളെ സ്വാധീനിച്ചു. 1933 സെപ്റ്റംബര്‍ 11ന് മറിയം മറ്റു രണ്ട് യുവതികളോടൊപ്പം ക്ലാരമഠത്തില്‍ ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു.
1938ല്‍ നിത്യവ്രത വാഗ്ദാനം നടത്തിയ കൊളേത്താമ്മ അധ്യാപനത്തോടൊപ്പം നവസന്യാസിനികളുടെ പരിശീലകയായും സേവനം അനുഷ്ഠിച്ചു.1984 ഡിസംബര്‍ പതിനെട്ടിനു ദിവ്യകാരുണ്യം സ്വീകരിച്ച കൊളേത്താമ്മ ഉച്ചകഴിഞ്ഞ് മൂന്നിന് അന്തരിച്ചു.