വാർഷിക ദിനാഘോഷം നടത്തി
1376795
Friday, December 8, 2023 3:19 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ 103-ാമത് വാർഷിക ദിനാഘോഷം ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തി. ബാങ്ക് ഹാളിൽ നടന്ന വാർഷിക ദിനാഘോഷം പ്രസിഡന്റ് എം.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് ഭരണ സമിതി അംഗങ്ങളായ സെലിനാമ്മ ജോർജ്, കെ. അജിത്ത്, സോഫി ജോസഫ്, ജോൺസൺ ആന്റണി, ആന്റണി കളമ്പുകാടൻ, ബാങ്ക് മാനേജിംഗ് ഡയറക്ടർ ഐ. മിനിമോൾ, മാനേജർ ടി.കെ. സാജുലാൽ തുടങ്ങിയവർ സംബന്ധിച്ചു.