കടുത്തുരുത്തിയില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
1376794
Friday, December 8, 2023 3:19 AM IST
കടുത്തുരുത്തി: നവകേരള സദസിനോടനുബന്ധിച്ച് കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍നിന്നായി 76 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നിയോജകമണ്ഡലത്തിലെ യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.
ക്വിസ് മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കോതനല്ലൂര്‍ ഇമ്മാനുവല്‍ ഹൈസ്കൂളിലെ പി. കാര്‍ത്തിക്കും യു.പി. വിഭാഗത്തില്‍ ശ്യാം കെന്നഡിയും ഒന്നാം സ്ഥാനം നേടി. നവകേരള സ്വപ്നം എന്ന വിഷയത്തില്‍ നടത്തിയ ഓപ്പണ്‍ എന്‍ഡഡ് ചോദ്യത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ ആഷ്നി ജോസഫിനും യു.പി. വിഭാഗത്തില്‍ കാരിക്കോട് കെഎഎംയുപിഎസിലെ സി.ആര്. ദേവികൃഷ്ണയും വിജയിച്ചു. വിജയികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും.