വിളംബര ജാഥകള്‍ക്കു തുടക്കം
1376793
Friday, December 8, 2023 3:19 AM IST
വൈക്കം: നവകേരള സദസിന്റെ ഭാഗമായി വൈക്കം നിയോജകമണ്ഡലത്തില്‍ പഞ്ചായത്തുതല വിളംബര ജാഥകള്‍ക്കു തുടക്കമായി. തലയാഴം പഞ്ചായത്തുതല വിളംബരജാഥ വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗവും നവകേരള സദസ് പഞ്ചായത്തുതല സംഘാടകസമിതി ചെയര്മാന് കൂടിയായ എസ്. ദേവരാജന്‍ അധ്യക്ഷത വഹിച്ചു. തലയാഴം പഞ്ചായത്തില്‍നിന്ന് ആരംഭിച്ച ജാഥ ഉല്ലല ജംഗ്ഷനില്‍ അവസാനിച്ചു. ജാഥ സമാപിച്ചപ്പോള്‍ വനിതകളുടെ നേതൃത്വത്തില്‍ കോല്‍ക്കളിയും അരങ്ങേറി.
കടുത്തുരുത്തി: നവകേരള സദസിന്റെ ഭാഗമായി കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ വിളംബര ജാഥകള്‍ക്ക് തുടക്കമായി. കടുത്തുരുത്തി പഞ്ചായത്ത് വിളംബര ജാഥ കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷനില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, പഞ്ചായത്ത് അംഗങ്ങളായ സൈനമ്മ ഷാജു, സി.ബി. പ്രമോദ്, കെ.എസ്. സുമേഷ്, ജിന്‍സി എലിസബത്ത്, രാഷ്ട്രീയ പ്രതിനിധി കെ. ജയകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.